12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 7, 2025
February 6, 2025
December 18, 2024
November 13, 2024
September 17, 2023
July 28, 2023
July 2, 2023
July 1, 2023
June 27, 2023

എല്ലാ സംസ്ഥാനത്തും ഏക സിവില്‍കോ‍ഡ് നടപ്പാക്കുമെന്ന് അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2024 11:04 am

ഏക സിവിൽകോഡ്‌ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ രാജ്യസഭയിലെ രണ്ടുദിവസത്തെ ഭരണഘടനാ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു. കോൺഗ്രസിന്റേത്‌ പ്രീണന നയമാണ്‌. മതാടിസ്ഥാനത്തിൽ സംവരണം കൊണ്ടുവരാനാണ്‌ ഇപ്പോൾ ശ്രമം. അതിനായി സംവരണപരിധി 50 ശതമാനത്തിൽ നിന്ന്‌ ഉയർത്തുമെന്നാണ്‌ പറയുന്നത്‌.

ഒരു എംപി മാത്രമായി ചുരുങ്ങിയാലും ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കും അമിത് ഷാ പറഞ്ഞുചർച്ചയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കഴിഞ്ഞ 10 വർഷം ഭരണഘടനയ്‌ക്ക്‌ നേരെയുള്ള മോഡി സർക്കാരിന്റെ കടന്നാക്രമണങ്ങളോട്‌ പ്രതികരിക്കാൻ അമിത്‌ ഷാ കൂട്ടാക്കിയില്ല.

മണിപ്പുർ സംഘർഷം, അദാനി കോഴ, കർഷകപ്രതിഷേധം, വിലക്കയറ്റം, സാമ്പത്തികതകർച്ച തുടങ്ങിയ വിഷയങ്ങളോടും മൗനം പാലിച്ചു. ആർഎസ്‌എസ്‌ എക്കാലവും ഭരണഘടനയ്‌ക്ക്‌ എതിരായിരുന്നുവെന്ന്‌ സിപിഐ രാജ്യസഭാ നേതാവ്‌ പി സന്തോഷ്‌കുമാർ പറഞ്ഞു. കമ്യൂണിസ്‌റ്റുകാർ അടക്കമുള്ള ഒട്ടനവധി മഹാരഥൻമാർ ചേർന്നാണ്‌ ഭരണഘടനയ്‌ക്ക്‌ രൂപം നൽകിയത്‌. ആ ഭരണഘടന വലിച്ചെറിയണമെന്നാണ്‌ ആർഎസ്‌എസ്‌ നിലപാട് സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു 

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.