കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി സംസാരിക്കാത്ത ആളുകളില്‍ ആ ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭിപ്രായത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കല്‍-എന്‍ജിനിയറിങ് കോഴ്‌സുകള്‍ ആരംഭിക്കണമെന്നാണ് അമിത് ഷാ പറയുന്നത്. റിക്രൂട്ട്‌മെന്റ് നടപടികളില്‍ പ്രദേശിക ഭാഷ ഉള്‍പ്പെടെത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും പറഞ്ഞു. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റില്‍ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നമ്മുടെ യുവാക്കള്‍ അവരുടെ ഭാഷയില്‍ ഇത്തരം പരീക്ഷകള്‍ എഴുതട്ടെയെന്ന് തീരുമാനിച്ചത്. തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ പരീക്ഷകള്‍ എഴുതാനാകും.
തമിഴ്‌നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് നിങ്ങളുടെ സംസ്ഥാനത്തിനായി തമിഴില്‍ ഒരു മെഡിക്കല്‍-എന്‍ജിനീയറിങ് കരിക്കുലം ആരംഭിക്കണമെന്നും അമിത് ഷാ പറഞ്ഞു.സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് പരീക്ഷ 13 പ്രാദേശിക ഭാഷകളില്‍ എഴുതുന്നതിനുള്ള അനുമതി 2023‑ലാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷയില്‍ മാത്രമായിരുന്ന ഈ പരീക്ഷ പ്രദേശിക ഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മോഡി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കിയതിനെ വിമര്‍ശിച്ചുള്ള സ്റ്റാലിന്റെ പോസ്റ്റിനോട് പ്രതികരിച്ചാണ് അമിത് ഷായുടെ പരാമര്‍ശം. എല്‍കെജി. വിദ്യാര്‍ഥി പിഎച്ച്ഡിക്കാരന് ക്ലാസ് എടുക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ സമീപനമെന്നും സ്റ്റാലില്‍ പരിഹസിച്ചു. ദ്രാവിഡം ഡല്‍ഹിയില്‍ നിന്നുള്ള ആജ്ഞ സ്വീകരിക്കുന്നവരല്ല, രാജ്യം പിന്തുടരേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നവരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി . അടുത്തിടെ ആരംഭിച്ച ദേശിയ വിദ്യാഭ്യാസ നയത്തേയും ത്രിഭാഷ സംവിധാനത്തെയും പിന്തുണച്ച് ബിജെപി ആരംഭിച്ച പ്രചാരണങ്ങള്‍ക്കെതിരേ പ്രതികരിക്കവെയാണ് സ്റ്റാലിൻ ഈ പ്രസ്താവനകള്‍ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.