26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 20, 2025
April 17, 2025
April 13, 2025
April 12, 2025
March 12, 2025
February 14, 2025
January 18, 2025
December 21, 2024
December 20, 2024

അമിത് ഷായുടെ അംബേദ്കർ പരാമർശം; വിമർശനവുമായി നടൻ വിജയ്

Janayugom Webdesk
ചെന്നൈ
December 19, 2024 11:53 am

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ വിമർശനവുമായി നടൻ വിജയ്. ചിലര്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയുണ്ടാകാംമെന്നും സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച ഇന്ത്യയിലെ എല്ലാ ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട അസാധാരണ രാഷ്ട്രീയ, ബൗദ്ധിക പ്രതിഭയായിരുന്നു അദ്ദേഹമെന്ന് വിജയ് എക്‌സിൽ കുറിച്ചു. അംബേദ്കറിന്റെ പേരിനാൽ ഹൃദയവും അധരങ്ങളും ആനന്ദിക്കട്ടെയെന്നും നാം അത് ഉച്ചരിക്കിക്കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അംബേദ്കറെ അപമാനിച്ച അമിത്ഷായുടെ നടപടിയെ തമിഴക വെട്രി കഴകം പാർട്ടി ശക്തമായി അപലപിക്കുന്നുവെന്നും വിജയ് പറഞ്ഞു. ‘‘അംബേദ്കർ, അംബേദ്ക‍ർ, അംബേദ്കർ, അംബേദ്കർ എന്ന് ആവർത്തിച്ചു പറയുന്നതു ഫാഷനായിരിക്കുകയാണ്. അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നുവെങ്കിൽ ഏഴു ജന്മങ്ങളിലും ഇവർക്കു സ്വർഗം ലഭിക്കുമായിരുന്നു.’’ – എന്നായിരുന്നു അമിത് ഷായുടെ വിവാദമായ പരാമർശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.