9 March 2026, Monday

ഞാൻ കണ്ടില്ല, അതുകൊണ്ട് അവർ ജയിച്ചു! ഇന്ത്യൻ ടീമിന് പുതിയ ‘ലക്കി ചാം‘സാക്ഷാൽ ബിഗ് ബി

Janayugom Webdesk
മുംബൈ
March 9, 2026 4:48 pm

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻറി20 ലോകകപ്പ് ഫൈനലില്‍ ന്യൂസീലൻഡിനെതിരെയുള്ള ഇന്ത്യയുടെ ജയം നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹം ചൊരിയുകയാണ്. ഷാരുഖ് ഖാൻ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഇന്ത്യയുടെ വിജയത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. 

എന്നാല്‍ അതില്‍ നിന്നും വ്യത്യാസമായ ഒരു അഭിപ്രായവുമായി എത്തിരിക്കുകയാണ് ബോളുവുഡിലെ ഇതിഹാസം അമിതാഭ് ബച്ചന്‍. താൻ മത്സരം കാണാത്തതാണ് ഇന്ത്യയുടെ വിജയമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഞാൻ പറഞ്ഞിരുന്നു, ഞാൻ കാണുന്നില്ലെങ്കിൽ അവർ ജയിക്കുമെന്ന്! അത് സംഭവിച്ചു!’ തന്റെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റിന് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. താങ്കൾ ചെയ്തത് വലിയ ത്യാഗമാണെന്നും ദയവായി തുടരുകയെന്നും ഒരാൾ പറഞ്ഞു. താൻ ഇന്ത്യൻ ടീമിന് ‘നിർഭാഗ്യം’ കൊണ്ടുവരുന്ന ആളാണെന്ന് ഇതിനുമുമ്പും അമിതാഭ് ബച്ചന്‍ പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.