19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ത്രിപുരയില്‍ അമിത്ഷാ പങ്കെടുക്കുന്ന റാലി; വിജയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2023 11:56 am

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ അമിത് ഷാ പങ്കെടുക്കുന്ന റാലിയുടെ തയ്യാറെടുപ്പുകൾ ത്രിപുര മുഖ്യമന്ത്രി ഡോ.മണിക് സാഹ നേരിട്ട് പരിശോധിച്ചു.ദക്ഷിണ ത്രിപുരയിലെ ശാന്തിർബസാർ, ഖോവായ് ജില്ലയിലെ ഖോവായ് എന്നിവിടങ്ങളിലെ രണ്ട് റാലി സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിച്ചു, ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനവും, ജനപിന്തുണയും തെല്ലാെന്നുമല്ല ബിജെപിയെ അലോരസപ്പെടുത്തുന്നത്. 

ഏതു തരം താണ രാഷട്രീയപ്രവര്‍ത്തനങ്ങളുമായി ബിജെപി പ്രചരണരംഗത്ത് ഉണ്ടാകുന്ന സാഹചര്യമാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ഇടതുപക്ഷപ്രവര്‍ത്തകര്‍ സധാജാഗരൂകരാണ്.അതു ബജെപിയെ ശരിക്കും ഭയപ്പെടുത്തുന്നു. എല്ലാം കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

സന്ദർശന വേളയിൽ മുഖ്യമന്ത്രി എല്ലാ ക്രമീകരണങ്ങളും അവലോകനം ചെയ്യുകയും ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുന്നത്. ഇരിപ്പിടം മുതൽ ജനക്കൂട്ടം കൂടുന്നത് വരെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ, ബിജെപി 50-ലധികം സീറ്റുകൾ നേടുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പകല്‍ സമയങ്ങളില്‍ തന്റെ മണ്ഡലത്തിൽ പ്രവര്‍ത്തിക്കുകയും വൈകുന്നേരങ്ങളിൽ, മറ്റ് പ്രദേശങ്ങളിൽ എത്താനും മറ്റ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ കോട്ടയായ ത്രിപുരയിൽ ബിജെപി മികച്ച വിജയം നേടി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിപ്ലബ് ദേബിനെ ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നിയമിക്കുകയും 2022 മെയ് മാസത്തിൽ മണിക് സാഹയെ ആ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.ഫെബ്രുവരി 17നാണ് സംസ്ഥാനത്ത് 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Eng­lish Summary:
Ami­tasha attends ral­ly in Tripu­ra; The Chief Min­is­ter him­self is there to win

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.