താരസംഘടനയായ അമ്മ പിളർപ്പിലേക്ക് എന്ന് സൂചന.സംഘടനയിലെ 20 അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നടപടികൾ തുടങ്ങിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിനായി താരങ്ങൾ തന്നെ സമീപിച്ചതായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ചലച്ചിത്ര രംഗത്തു നിന്നുള്ള 21 തൊഴിലാളി സംഘടനകളാണ് നിലവിൽ ഫെഫ്‌കയിലുള്ളത്. ഇതിൽ അഭിനേതാക്കളെക്കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ താരങ്ങൾ സമീപിച്ചത്.
സമീപിച്ചവർ മൂന്ന് സ്‌ത്രീകളും പതിനേഴ് പുരുഷൻമാരുമാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ട്രേഡ് യൂണിയന്‍ രൂപീകരിച്ച് സംഘടനയുടെ പേര് സഹിതം എത്തിയാല്‍ പരിഗണിക്കാമെന്നും, ഫെഫ്‌കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നും അഭിനേതാക്കളെ അറിയിച്ചതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.