22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ചരിത്രത്തിൽ ആദ്യമായി എഎംഎംഎയെ ഇനി വനിതകൾ നയിക്കും

ശേത മേനോൻ പ്രസിഡന്റ് , കുക്കു പരമേശ്വരനാണ് ജനല്‍ സെക്രട്ടറി
Janayugom Webdesk
കൊച്ചി
August 15, 2025 4:45 pm

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയെ വനിതകൾ നയിക്കും. പ്രസിഡന്റായി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനല്‍ സെക്രട്ടറി. എ എം എം എ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ തലപ്പത്ത് എത്തുന്നത്. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ ജയിച്ചു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. എഎംഎംഎയില്‍ രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്കാണ് പൂര്‍ത്തിയായത്. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആകെ 298 വോട്ടുകള്‍ രേഖപ്പെടുത്തി. 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. അംഗങ്ങളില്‍ 233 പേര്‍ വനിതകളാണ്. രണ്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അതേസമയം ആര് ജയിച്ചാലും അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് നടന്‍ ബാബുരാജ് നേരത്തേ പ്രതികരിച്ചിരുന്നു. പുതിയ അംഗങ്ങള്‍ ഗംഭീരമായി നോക്കുമെന്നും സംഘടനയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ജനറല്‍ ബോഡിയില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.