22 September 2024, Sunday
KSFE Galaxy Chits Banner 2

ഐസ്‌ ഫാക്‌ടറിയില്‍ അമോണിയ വാതക ചോർച്ച; ഒരു മരണം

Janayugom Webdesk
ചണ്ഡീഗഡ്‌
September 22, 2024 12:36 pm

പഞ്ചാബില്‍ ഐസ്‌ ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന്‌ ഒരാൾ മരിച്ചു. ജലന്ധർ ജില്ലയിയെ ഐസ് ഫാക്ടറിയിലാണ് ചോർച്ചയുണ്ടായത്. തുടർന്ന്‌ ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പെടെ സ്ഥലത്തെത്തി ആറ്‌ പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്‌. ശനിയാഴ്‌ചയായിരുന്നു സംഭവം.

വാതക ചോർച്ചയെ തുടർന്ന്‌ ഫാക്‌ടറിക്ക്‌ സമീപത്തുള്ള നിരവധി പേർക്ക്‌ ശ്വാസ തടസവും കണ്ണിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതായാണ്‌ വിവരം. ഫാക്‌ടറിയിൽ നിന്ന്‌ ഒരു കിലോ മീറ്റർ അകലെ വരെ വാതകം വ്യാപിച്ചതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. അമോണിയ ചോർന്നതിനെ തുടർന്ന്‌ പൊലീസ്‌ ഫാക്‌ടറി സീൽ ചെയ്യുകയും ആ ഭാഗത്ത്‌ ട്രാഫിക്‌ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.