26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ വിട്ടു

Janayugom Webdesk
പത്തനംതിട്ട
November 25, 2024 6:42 pm

നഴ്‌സിംഗ്‌ വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന്‌ വിദ്യാർഥികളെ കസ്റ്റഡിയിൽ വിട്ടു. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 27 വരെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം കസ്റ്റഡി വേണ്ടെന്ന പ്രതിഭാ​ഗത്തിന്റെ വാദം തള്ളിയിരുന്നു. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരി​ഗണിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ മൂന്ന്‌ പേരെയും അറസ്റ്റ്‌ ചെയ്തത്‌. മാനസിക പീഡനമുണ്ടായെന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ മൂന്ന്‌ പെൺകുട്ടികൾക്കെതിരെ അമ്മുവിന്റെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരിൽ നിന്ന്‌ അമ്മു നേരിട്ടെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ ആത്മഹത്യക്ക്‌ മുൻപ്‌ മൂവർക്കുമെതിരെ പിതാവ്‌ പ്രിൻസിപ്പാളിന്‌ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ മൂവർക്കുമെതിരെ മെമ്മോ നൽകിയിരുന്നതും അന്വേഷണത്തിന് നിര്‍ണ്ണായകമായി. തുടർന്നാണ് ഇവരുടെ വീടുകളിൽനിന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. അടുത്തമാസം അഞ്ചുവരെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു.

ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർത്ഥിയും തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. എൻഎസ്എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വീണ നിലയിൽ 15ന് വൈകിട്ടാണ് അമ്മുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന്‌ നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.