10 December 2025, Wednesday

Related news

December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 26, 2025
November 13, 2025
September 13, 2025
August 21, 2025
August 20, 2025
August 17, 2025

റാഗി മില്ലറ്റ്, ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയവ പട്ടികയിൽ; പാ‍ർലമന്റിൽ എംപിമാരുടെ ഭക്ഷണത്തിന് ഇനി പുതിയ മെനു

Janayugom Webdesk
ന്യൂഡൽഹി
July 16, 2025 6:34 pm

റാഗി മില്ലറ്റ്, ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയവ ഉൾപ്പെട്ട പുതിയ പട്ടികയുമായി പാ‍ർലമന്റിൽ എംപിമാരുടെ ഭക്ഷണത്തിന് ഇനി പുതിയ മെനു. വിവിധയിനം പച്ചക്കറി വിഭവങ്ങൾ, ഗ്രിൽഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങൾക്കും സന്ദർശകർക്കുമടക്കം ലഭിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനായി മില്ലറ്റ് അടങ്ങിയ വിഭവങ്ങൾ, ഫൈബർ അടങ്ങിയ സലാഡുകൾ, പ്രോട്ടീൻ സൂപ്പുകൾ എന്നിവയും മെനുവിൽ ചേർത്തിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്, സോഡിയം എന്നിവയുടെ അളവ് കുറച്ച് മറ്റു പോഷക ഗുണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുകയാണ് ഈ മെനുവിന്റെ ലക്ഷ്യം. 

അതത് വിഭവങ്ങൾക്ക് നേരെ എത്ര കലോറി ഉൾപ്പെടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്. സാമ്പാറും ചട്ണിയും ഉൾപ്പെടെ റാഗി മില്ലറ്റ് ഇഡ്‌ലി, ജോവർ ഉപ്പുമാവ്, പഞ്ചസാര ഉപയോഗിക്കാത്ത മിക്സ് മില്ലറ്റ് ഖീർ എന്നിവയാണ് മെനുവിലെ പ്രധാന സവിശേഷതകൾ. ചന ചാട്ട്, മൂങ് ദാൽ ചില്ല തുടങ്ങിയ നോ‍‌ർത്ത് ഇന്ത്യൻ വിഭവങ്ങളും ലിസ്റ്റിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.