23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

ട്രിപ്പിളടിച്ച്‌ അമൃത് തകര്‍ക്കുന്നു

Janayugom Webdesk
കൊച്ചി
November 10, 2024 10:58 pm

സംസ്ഥാന സ്കൂള്‍ കായികമേള തന്റെതാക്കി മാറ്റുകയാണ് പാലക്കാടിന്റെ എം അമൃത്. ഇന്ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പൊന്‍തിളക്കം സ്വന്തമാക്കിയതോടെ ട്രിപ്പിള്‍ സ്വര്‍ണമെന്ന നേട്ടത്തിലേക്കാണ് അമൃത് ലാന്‍ഡ് ചെയ്തിരിക്കുന്നത്. പാലക്കാട് കുമരംപുത്തൂര്‍ കെഎച്ച് എസ്എസിലെ വിദ്യാര്‍ത്ഥിയാണ് അമൃത്. 400 മീറ്റര്‍, 800 മീറ്റര്‍ ഇനങ്ങളില്‍ അമൃത് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മേളയിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണജേതാവാണ് ഈ മിടുക്കന്‍. 

ഇന്ന് നാല് മിനിറ്റ് 14.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അമൃതിന്റെ പൊന്‍നേട്ടം. സായി കൊല്ലത്തിന്റെ മെല്‍ബിന്‍ ബെന്നി നാല് മിനിറ്റ് 14.94 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ എസ് ജഗന്നാഥന്‍ നാല് മിനിറ്റ് 16.65 സെക്കന്‍ഡില്‍ വെങ്കലവും നേടി. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 1500 മീറ്റര്‍, 800 മീറ്റര്‍ എന്നിവയിലും അമൃത് സ്വര്‍ണം നേടിയിരുന്നു. പാലക്കാട് നെന്മാറ ചേരാമംഗലം പഴതറ വീട്ടില്‍ ലോറി ഡ്രൈവറായ മോഹനന്റെയും പുഷ്പലതയുടെയും മകനാണ് അമൃത്. സായി കോച്ച് നവാസിന്റെ കീവിലാണ് പരിശീലനം നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.