ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത് പാല്‍ സിങ് കീഴടങ്ങി. പഞ്ചാബ് മോഗ പൊലീസ് സ്റ്റേഷനില്‍ ഹാജരായ അമൃത്പാല്‍ സിങ്ങിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഗ ഗുരുദ്വാരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മറ്റു കൂട്ടാളികളും കീഴടങ്ങിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. അമൃത്പാലിനെയും കൂട്ടാളികളെയും അസമിലെ ദിബ്രുഗഡിലെ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച്് 18ന് അറസ്റ്റിലായ അമൃത്പാല്‍ സിങ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത് വിവാദമായിരുന്നു. ഇയാള്‍ക്കായി നേപ്പാള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. മാര്‍ച്ച് മാസത്തില്‍ ജലന്ധറിലെ സാകോട്ട് ടെഹ്സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അന്ന് അമൃത്പാലിനെ പിടികൂടിയത്. പിന്നീട് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒരു മാസത്തോളമാണ് തിരച്ചില്‍ നടത്തിയത്. ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രിയിലാണ് സിങ്ങും സംഘവും മോഗ സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘര്‍ഷവും ഇയാള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
English Sammuty: Waris Punjab De Leader Amritpal surrendered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.