
നാല് വയസുക്കാരിയെ ബലാത്സംഗം ചെയ്ത കൗമാരക്കാരൻ അറസ്റ്റില്‍. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. 18കാരനായ പ്രതി തന്റെ ബന്ധുവായ പെണ്‍കുട്ടിയെ ഞാവല്‍ പഴം പറിച്ചുനല്‍ക്കാം എന്നു പറഞ്ഞ് സമീപത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ സ്ത്രീകളാണ് കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പീഡനത്തിന് ഇരയായി എന്ന് വ്യക്തമാവുകയും ചെയ്തു. കുട്ടിയുമായി കളിച്ചുകൊണ്ടിരുന്ന പ്രതിയെ രക്ഷിതാക്കള്‍ സംശയിക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.