
കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 60‑കാരൻ മരിച്ചു. കൂനംമൂച്ചി കൂത്തൂർ വീട്ടിൽ ആന്റണി ആണ് മരിച്ചത്. അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
അപകടത്തിൽ ആന്റണിക്ക് ഗുരുതരമായിപരിക്കേറ്റിരുന്നു. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ആന്റണിയുടെ ഭാര്യ പുഷ്പ (55), രോഗിയായ കണ്ണൂർ പയ്യന്നൂർ കോയാക്കിൽ വീട്ടിൽ കുഞ്ഞിരാമൻ (87) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന എ റണാകുളം കളമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിരാമനെ കണ്ണൂർ ചെറുകുന്നിലേക്ക് കൊണ്ടുപോകും വഴി എതിരെ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.