ഇന്ത്യന്‍ കമ്പനികളുമായി വാക്‌സിന്‍ സാങ്കേതിക കൈമാറ്റത്തിനുള്ള കരാറില്‍ നാഷനല്‍ വെറ്ററിനറി വാക്സിന്‍ കമ്പനി ഒപ്പുവെച്ചു. ഇന്ത്യയുടെ ടെക്ഇന്‍വെന്‍ഷന്‍ കമ്പനി, ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡ്, മലേഷ്യന്‍ വാക്‌സിന്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളുമായാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
സുഹാര്‍ ഫ്രീ സോണില്‍ വെറ്ററിനറി വാക്‌സിനുകളുടെ നിര്‍മാണത്തിനായി നാഷനല്‍ വെറ്ററിനറി വാക്സിന്‍ കമ്പനി ഫാക്ടറി സ്ഥാപിക്കും. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ബിന്‍ ഹമൂദ് അല്‍ ഹബ്സി, അറബ് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് (എഎഎഐഡി) ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ ഉബൈദ് അല്‍ മസ്റൂയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
English summary; An agreement has been reached with Indian companies for technology transfer of the vaccine
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.