5 March 2026, Thursday

Related news

March 3, 2026
February 14, 2026
February 13, 2026
February 12, 2026
February 6, 2026
February 2, 2026
January 15, 2026
January 8, 2026
December 23, 2025
December 4, 2025

എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

Janayugom Webdesk
കൊച്ചി
January 29, 2023 10:17 pm

ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് അടിയന്തര ലാന്‍ഡിങ് നടത്തി. ഐ എക്സ് 412 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്നലെ രാത്രി 8.26 ന് അടിയന്തര ലാന്‍ഡിങ് നടത്തിയത്. 193 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം വിമാനത്താവളത്തിൽ ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു. രാത്രി 8.04ന് വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് വിമാനം പൂർണ സുരക്ഷിതമായി നിലത്തിറങ്ങി. 

Eng­lish Summary:An Air India flight made an emer­gency land­ing at Nedumbassery
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.