22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 13, 2024
December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കുടുംബ വഴക്കിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തിലേക്ക്; രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം
March 20, 2023 9:31 pm

കുടുംബ വഴക്കിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തി ബന്ധുക്കള്‍. കുമളി റോസപ്പൂകണ്ടം സ്വദേശി ലുക്മാനെയാണ് ബന്ധുക്കളായ തമിഴ്‌നാട് കമ്പം സ്വദേശിയായ അബ്ദുള്‍ ഖാദര്‍(26), റോസാപ്പൂകണ്ടം സ്വദേശി അജിത്(22) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ വഴക്കിന്റെ പേരില്‍ കേസ് കൊടുത്തതില്‍ പ്രകോപിതനായ ലുക്മാന്‍ ഞായറാഴ്ച വൈകീട്ട് റോസാപ്പൂക്കണ്ടം ഭാഗത്തുവെച്ച് അബ്ദുള്‍ഖാദറിനെ മര്‍ദിച്ചിരുന്നു.

അടിപിടിയില്‍ അവശനായ അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ ചേര്‍ന്ന് സംഭവസ്ഥലത്ത് നിന്നും പറഞ്ഞയച്ചു. മര്‍ദനമേറ്റതിന്റെ വൈരാഗ്യത്തില്‍ ലുക്മാന്‍ മദ്യപിക്കുന്ന ബാറിന് സമീപം രാത്രി പതിനൊന്നോടെ അബ്ദുള്‍ ഖാദറും അജിത്തും കാത്തുനിന്ന് മദ്യപിച്ച് ബോധമില്ലാതെ ബാറിന് സമീപമുള്ള വഴിയിലൂടെ കടന്നുപോകുന്നതിനിടെ ലുക്മാനെ പിന്നില്‍ നിന്നും അടിച്ചിട്ട ശേഷം കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് പ്രതികള്‍ പുറത്തും വയറിന്റെ ഭാഗത്തും തുടയിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആള്‍ത്താമസം കുറവും ഇരുട്ടുമുള്ള പ്രദേശവുമായതിനാല്‍ നാട്ടുകാര്‍ വിവരമറിഞ്ഞില്ല. കുത്തിയ ശേഷം പ്രതികള്‍ ഇരുവരും കമ്പത്തേക്ക് കടന്നു കളഞ്ഞു. രാത്രിയില്‍ ഇതുവഴി വാഹനത്തിലെത്തിയവരാണ് കുത്തേറ്റ് ചോര വാര്‍ന്ന് കിടക്കുന്ന ലുക്മാനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കമ്പത്തെ ലോഡ്ജില്‍ നിന്നും പീരുമേട് ഡിവൈഎസ്പി കുര്യാക്കോസ് ജെ, കുമളി സി ഐ ജോബിന്‍ ആന്റണിയുടെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

Eng­lish Summary;An argu­ment over a fam­i­ly feud led to mur­der; Two peo­ple were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.