23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

വിഷം കുത്തിവെക്കുന്നതിനുള്ള ശ്രമം എട്ടാം തവണയും പരാജയപ്പെട്ടു; സീരിയല്‍ കില്ലറുടെ വധശിക്ഷ നിർത്തിവച്ചു

പി പി ചെറിയാൻ 
ഐഡഹോ
February 29, 2024 1:32 pm

ഐഡഹോയിൽ കുറ്റാരോപിതനായ സീരിയൽ കില്ലറുടെ വധശിക്ഷ നിര്‍ത്തിവച്ചു. മെഡിക്കൽ സംഘത്തിന് ഇൻട്രാവണസ് ലൈൻ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ബുധനാഴ്ചയാണ് മാരകമായ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ നിർത്തിവച്ചത്. മാരകമായ മയക്കുമരുന്ന് കടത്തി വിടുന്നതിനായി ഒരു ഐവി ലൈൻ സ്ഥാപിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ കുറ്റാരോപിതനായ സീരിയൽ കില്ലർ, 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ടതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു.

ക്രീച്ചിന്റെ കൈകാലുകളില്‍ ഐവി ലൈൻ സ്ഥാപിക്കാനുള്ള എട്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വധശിക്ഷ നിർത്തലാക്കിയതെന്ന് ഐഡഹോ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് (ഐഡിഒസി) ഡയറക്ടർ ജോഷ് ടെവാൾട്ട് പറഞ്ഞു. ക്രീച്ചിന് ഒരു ഘട്ടത്തിലും കഠിനമായ വേദന തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും “കാലുകൾക്ക് അൽപ്പം വേദനയുണ്ട്” എന്ന് അദ്ദേഹം ഒരു ഘട്ടത്തിൽ മെഡിക്കൽ സ്റ്റാഫിനോട് പറഞ്ഞു. 40 വർഷത്തിലേറെയായി ഡെത്ത് റോയിൽ തുടരുകയും 12 വർഷത്തിനുള്ളിൽ ഐഡഹോയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാകേണ്ടിയിരുന്ന ക്രീച്ച്, 1981ൽ ബാറ്ററി നിറച്ച സോക്ക് ഉപയോഗിച്ച് സെൽമേറ്റിനെ കൊലപ്പെടുത്തിയതിനാണു വധശിക്ഷക്ക് വിധിക്കപ്പെട്ടത്. തുടര്‍ന്ന് ഡസൻ കണക്കിന് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മറ്റ് അഞ്ച് കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം അക്കാലത്ത് ക്രീച്ച് ജയിലിലായിരുന്നു. 50 കാരനായ ഇവാൻ കാന്റു 2001ൽ തന്റെ ബന്ധുവായ ജെയിംസ് മോസ്‌ക്വേഡയെയും മോസ്‌ക്വേദയുടെ പ്രതിശ്രുതവധു ആമി കിച്ചനെയും വെടിവച്ചു കൊന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 

കേസിനെ ചുറ്റിപ്പറ്റിയുള്ള “ഗുരുതരമായ അനിശ്ചിതത്വങ്ങൾ” കാരണം വധശിക്ഷ നിർത്തലാക്കണമെന്ന് ടെക്സസ് കാത്തലിക് കോൺഫറൻസ് ഓഫ് ബിഷപ്പ്‌സ് ആവശ്യപ്പെട്ടു. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കി. അരിസോണ, കാലിഫോർണിയ, ഒഹിയോ, ഒറിഗോൺ, പെൻസിൽവാനിയ, ടെന്നസി എന്നീ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാർ വധശിക്ഷ നിര്‍ത്തലാക്കിയിരുന്നു.

Eng­lish Sum­ma­ry: An attempt to inject poi­son failed for the eighth time; Ser­i­al killer’s exe­cu­tion stayed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.