തകഴി റെയിൽവേ ഗേറ്റിൽ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നു. ഇന്ന് രാവിലെയാണ് തകഴി പച്ച ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിടിച്ചത്. ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് രണ്ട് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നു. പരിക്കേറ്റ യാത്രക്കാർ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ചികിത്സ തേടി. രാവിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉച്ചയോടെ ഗേറ്റ് തുറന്നുകൊടുത്തതോടെ ഗതാഗതം സാധാരണ നിലയിലായി.
റെയിൽവെ ഗേറ്റ് അടച്ചതോടെ ഈ റൂട്ടിനെ ആശയിക്കുന്ന നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ആലപ്പുഴ ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ തകഴി ആശുപത്രി ജംഗ്ഷനിലും തിരുവല്ലയിൽ നിന്നുള്ള ബസുകൾ തകഴി ജംഗ്ഷനിലും സർവീസ് അവസാനിപ്പിച്ചു. അപകടത്തെത്തുടർന്ന് നിരവധി ദീർഘദൂര ചരക്ക് ലോറികളും മറ്റ് വാഹനങ്ങളുമാണ് തകഴിയിൽ കുടുങ്ങിക്കിടന്നത്. സ്ഥിരം അപകട മേഖലയായ തകഴിയിൽ മേൽപ്പാലം നിർമിക്കണമെന്ന് ദീർഘനാളായി ആവശ്യമുയർന്നെങ്കിലും ഇതുവരെ ഇത് യാഥാർത്ഥ്യമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.