
എരമല്ലൂരിൽ സ്വകാര്യ ബസിടിച്ച് എട്ട് വയസുകാരന് ദാരുണാന്ത്യം. എരമല്ലൂർ സാന്തക്രൂസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ എനോയ് മേബിൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.45 ഓടെ ചെല്ലാനം ബസാർ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്ന് പോയ കുട്ടിയെ അതിവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.