സ്കൂളില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ഇറക്കിവിട്ട അതേ വാനിടിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. തൃശൂരിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകള്‍ ദിയയാണ് മരിച്ചത്. തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിയ.
വീടിനുമുന്നിലിറങ്ങിയ വാനില്‍ നിന്ന് വീട്ടിലേക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. വാനിന്റെ മുന്‍വശത്തുകൂടിയായിരുന്നു കുട്ടി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഉടന്‍തന്നെ ദിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
English Summary: An eight-year-old girl met a tragic end when she was hit by the same van while getting out of the school van
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.