വയനാട്ടിൽ മൃഗത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. പയ്യമ്പള്ളി കോളനിയിലെ സുകുവിനാണ് പരിക്കേറ്റത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ മൃഗത്തെ തിരിച്ചറിയാനായില്ല. മൂർത്തിമൂല പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. ചെവിക്ക് പിൻഭാഗത്ത് തലയിലും, കൈക്കും മുറിവേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പട്ടിയുടെ വലിപ്പമുള്ള മൃഗമാണ് തന്നെ ആക്രമിച്ചതെന്നും, മഞ്ഞ് കാരണം മൃഗം ഏതാണെന്ന് വ്യക്തമായില്ലെന്നും സുകു പറഞ്ഞു. ദേഹത്തേക്ക് ചാടിയപ്പോൾ താൻ വീണു പോയെന്നും പിന്നീട് മൃഗം ഓടി പോയെന്നും സുകു പറഞ്ഞു. പട്ടിയാണോ വന്യ മൃഗമാണോ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. പുലിയാണ് ആക്രമിച്ചതെന്ന സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി. തൃശിലേരിയിലെ ഭാര്യ വീട്ടിൽ നിന്നും പയ്യമ്പള്ളി കോളനിയിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം.
English Summary:An elderly man was injured in an animal attack in Wayanad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.