22 January 2026, Thursday

Related news

December 30, 2025
December 30, 2025
December 13, 2025
December 7, 2025
December 5, 2025
November 29, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025

കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താലയിൽ ആനയെഴുന്നള്ളത്ത്; സോഷ്യൽ മീഡിയയിൽ ചർച്ച

Janayugom Webdesk
പാലക്കാട്
February 17, 2025 4:30 pm

കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തിൽ നടന്ന ആനയെഴുന്നള്ളത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തൃത്താലയിൽ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയിൽ 3000ത്തിലധികം പേർ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടെ സംഭവം വിവാദമായി. 

ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായിൽ ഹനിയയുടെയും ചിത്രങ്ങൾ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നൽപ്പട പവർ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങൾ അടങ്ങിയ ബാനറുകൾ തയാറാക്കിയത്. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു. തീവ്രവാദ സംഘടന നേതാക്കളെ ഇങ്ങനെ ആരാധികേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.സിൻവറിന്റെയും ഹനിയയുടെയും പോസ്റ്ററുകൾ കുട്ടികൾ പിടിച്ചുകൊണ്ട് നിൽക്കുന്നതും ജനക്കൂട്ടം അവരെ ആർപ്പുവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.എന്നാല്‍ സംഭവത്തിൽ സംഘാടകർ പ്രതികരിച്ചിട്ടില്ല.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.