മലപ്പുറം കരുളായി വനമേഖലയോട് ചേർന്നുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ പ്രായമായ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കസേരയുടെ കൈകളോട് സാമ്യമുള്ള നീളമുള്ള കൊമ്പുകൾ കാരണം പ്രദേശവാസികൾ ‘കസേര കൊമ്പൻ’ എന്ന് വിളിക്കുന്ന ആനയെ ഈ പ്രദേശത്ത് പതിവായി കാണാറുണ്ടെങ്കിലും ആരെയും ആക്രമിച്ചിട്ടില്ലെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പുലർച്ചെ 4.30 ഓടെ നാട്ടുകാർ ആനയെ ടാങ്കിനുള്ളിൽ കണ്ടെത്തിയതിനെത്തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു . സമീപത്തെ ഇഷ്ടിക നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ആദ്യം നിർമിച്ച സെപ്റ്റിക് ടാങ്ക് ഇപ്പോൾ ഉപയോഗിക്കാത്തതിനാൽ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.