14 March 2026, Saturday

Related news

March 14, 2026
March 11, 2026
March 10, 2026
March 10, 2026
March 10, 2026
March 7, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026

കുവെെത്തില്‍ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Janayugom Webdesk
കുവൈത്ത് സിറ്റി
February 22, 2026 6:42 pm

സ്പന്ദനം അസോസിയേഷൻ & കൾച്ചറൽ ഓർഗ്ഗനൈസേഷൻ കുവൈത്ത്‌ ഇഫ്താർ സംഗമം മംഗഫ് ട്രീംസ് ഹാളിൽ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു.

മുഖ്യപ്രഭാഷകനായ ലോക കേരളാംഗം സത്താർ കുന്നിൽ റമദാനിന്റെ ആത്മീയ പ്രസക്തിയും നോമ്പിന്റെ മഹത്വവും വിശദീകരിച്ചു. ഉപവാസം ആത്മനിയന്ത്രണവും സഹനശക്തിയും വളർത്തുകയും മനുഷ്യനെ ആത്മപരിശോധനയിലേക്ക് നയിക്കുകയും വിശപ്പിന്റെയും ഭക്ഷണത്തിന്റെയും മൂല്യം മനസ്സിലാക്കാനും, പങ്കിടലിന്റെ മനോഭാവം വളർത്താനും റമദാൻ മാസം സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജികെപിഎ സ്ഥാപകാംഗവും പ്രവാസി സാമൂഹിക പ്രവർത്തകനുമായ മുബാറക് കാമ്പ്രത്ത്‌, സാമൂഹിക സൗഹാർദ്ദം സംരക്ഷിക്കേണ്ടതിന്റെ കാലഘട്ടത്തിന്റെ അനിവാര്യതയെ ബോധിപ്പിക്കുകയും, പ്രവാസികൾ നോർക്കയുടെ ക്ഷേമ പെൻഷൻ പദ്ധതികളിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

ജനറൽ സെക്രട്ടറി റെജി കുമാർ സ്വാഗതം ആശംസിച്ചു. മെനീഷ്‌ വാസ്‌, കെഎൽ, ഷാനവാസ് ബഷീർ, ജോൺ മാത്യൂ, ഉത്തമൻ, സജിനി, വസന്തകുമാരി, തുളസിറാണി എന്നിവർ ആശംസകൾ നേർന്നു. സൂസൻ ജോസ് നന്ദി രേഖപ്പെടുത്തി.

ജയേഷ്, സന്തോഷ്, കമറുദീൻ, ദിനേശൻ, താഹ, സജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വലിയ പങ്കാളിത്തത്തോടെയും സൗഹൃദാന്തരീക്ഷത്തോടെയും ഇഫ്താർ സംഗമം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.