22 January 2026, Thursday

Related news

January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026
December 31, 2025
December 15, 2025
December 13, 2025

ഗാസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; പ്രമേയവുമായി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2024 11:00 am

ഗാസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബ്രിട്ടനിലെ ലേബര്‍ പാ‍ര്‍ട്ടി. പലസ്തീനില്‍ ഇസ്രയേലി സൈന്യം നടത്തുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന,ഭേദഗതി ചെയ്യപ്പെട്ട പ്രമേയത്തിന്റെ പതിപ്പിന് പാര്‍ട്ടി എംപിമാര്‍ പിന്തുണ നല്‍കണമെന്ന് സ്കോട്ടീഷ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇരു രാജ്യങ്ങളിലെയും ബന്ദികളെ മോചിപ്പിക്കേണ്ടത് നിര്‍ണായക ആവശ്യമായി മാറിയിരിക്കുന്നു.

പോരാട്ടം അവസാനിപ്പിക്കേണ്ടതുണ്ട്. ഗസയിലേക്ക് വലിയ തോതില്‍ മാനുഷിക സഹായം എത്തിക്കേണ്ടതുണ്ട്. കൂടാതെ റഫയിലെ സൈനിക നടപടി മുന്നോട്ട് കൊണ്ടുപോവുന്നതില്‍ താത്പര്യമില്ല,ലേബര്‍ പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന എം.പിമാര്‍ യുദ്ധത്തില്‍ ഇസ്രഈലിന്റെ നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഗാസക്കെതിരായ ആക്രമണത്തില്‍ ഇസ്രയേല്‍ ന്യായമായ പ്രതിരോധത്തിനപ്പുറം കടന്നെന്ന് പാര്‍ട്ടിയുടെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞിരുന്നു.

അതേസമയം ഗസക്കെതിരായ സൈനിക നടപടിക്കുള്ള അവകാശത്തെയും ഏകദേശം 2.5 ദശലക്ഷം പലസ്തീനികള്‍ക്ക് ലഭിക്കേണ്ട ഭക്ഷണം, വൈദ്യുതി, ഇന്ധനം, വെള്ളം എന്നിവ വെട്ടിക്കുറയ്ക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റാര്‍മര്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നു.

ഗാസയില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ സൈന്യം വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ ഉത്തരവ് ലേബര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കൂടാതെ വരാനിരിക്കുന്ന 2024ലെ യു.കെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്.

Eng­lish Summary:
An imme­di­ate cease­fire must be declared in Gaza; Britain’s Labor Par­ty with resolution

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.