22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

കാട്ടാക്കടയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹ ത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
March 7, 2024 10:02 am

തിരുവനന്തപുരം ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വീരണകാവ് സ്വദേശി വിപിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സോനയുടെ ആത്മഹത്യയില്‍ വിപിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2023 ജൂണ്‍ 2നാണ് പന്നിയോട് സ്വദേശിനി സോന ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണ്‍ 19നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചകമാണ് സോനയുടെ മരണം. മരണത്തില്‍ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.

വിപിന്‍ ഉറങ്ങികിടന്ന അതെ മുറിയില്‍ ആയിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാല്‍ മറ്റ് നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്നാണ് സോനയുടെ പിതാവ് മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്നത്തെ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

ഒന്നര വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചതെങ്കിലും സ്ത്രീധനത്തിന്റെ പേരില്‍ ശാരീരിക‑മാനസിക പീഡനങ്ങള്‍ സോന നേരിട്ടതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് എട്ട് മാസത്തിനുശേഷം വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിപിന് മാത്രമല്ല വിപിന്റെ അമ്മയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് സോനയുടെ കുടുംബം ആരോപിച്ചു.

Eng­lish Summary:An inci­dent where a new­ly­wed bride com­mit­ted sui­cide at her hus­band’s house in Kat­taka­da; Hus­band arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.