
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികത്തീരുവയ്‌ക്കെതിരെ സുപ്രീം കോടതിയിൽ വാദിച്ചത് ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. മുൻ ആക്ടിങ് സോളിസിറ്റർ ജനറൽ കൂടിയായ നീൽ താരിഫുകളെ ചോദ്യം ചെയ്ത ചെറുകിടക്കട വ്യാപാരികളെയാണ് പ്രതിനിധീകരിച്ചത്.
‘ഞാനാണ് പ്രസിഡന്റ്, എനിക്കെന്തും ചെയ്യാൻ കഴിയും എന്ന അസംബന്ധമായ ചിന്തയ്ക്കുപകരം ഭരണഘടനാപരമായി പ്രവർത്തിക്കുകയായിരുന്നു ട്രംപ് ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിൽ യുഎസ് പ്രസിഡന്റിനെതിരെ കേസ് ജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, പ്രസിഡന്റ് അങ്ങേയറ്റം തീവ്രമായ നിലപാടുകളാണ് എടുത്തിരുന്നത്. അത് ഗുണകരമായി. പ്രസിഡൻഷ്യൽ അധികാരത്തിന്മേലുള്ള ഭരണഘടനയുടെ അധികാരത്തെ നിർവചിക്കുന്ന അംഗീകാരമെന്നാണ് നീൽ ഈ വിധിയെ വിശേഷിപ്പിച്ചത്.
ചെറുകിടക്കാരും ലിബർട്ടി ജസ്റ്റിസ് സെന്ററിന്റെ പിന്തുണയുമുള്ള ഈ കേസ്, അടിയന്തര സാമ്പത്തിക ശക്തികളുടെ കീഴിൽ നികുതികൾ ന്യായീകരിക്കപ്പെടുന്നു എന്ന ട്രംപിന്റെ വാദത്തെയാണ് ചോദ്യം ചെയ്തത്. ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായ നീൽ കത്യാൽ ചിക്കാഗോയിലാണ് ജനിച്ചത്. സുപ്രീം കോടതിക്ക് മുമ്പാകെ 50ലധികം കേസുകൾ വാദിച്ചിട്ടുണ്ട്. കൂടാതെ യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ യുഎസ് സർക്കാരിന്റെ മുൻനിര കോടതി അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.