27 December 2024, Friday
KSFE Galaxy Chits Banner 2

റൊണാള്‍ഡോയുടെ ജേഴ്സി വാങ്ങാന്‍ ആരാധകരുടെ ഒഴുക്ക്

Janayugom Webdesk
റിയാദ്
January 2, 2023 10:47 pm

റെക്കോഡ് തുകയ്ക്കാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലെത്തിയത്. താരമെത്തിയതോടെ അല്‍ നസറിന്റെ സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്സിന്റെ എണ്ണം റോക്കറ്റ് വേഗത്തിലാണ് കൂടിയത്. ഇപ്പോഴിതാ സൗദിയില്‍ റൊണാള്‍ഡോയുടെ പേരും നമ്പറുമുള്ള ക്ലബ്ബ് ജേഴ്സി വാങ്ങാന്‍ ആരാധകരുടെ വന്‍തിരക്കാണ്. വന്‍തോതില്‍ ജേഴ്സി വിപണിയിലെത്തിക്കാനാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ തീരുമാനം. ഏഴാം നമ്പര്‍ ജേഴ്സിയാണ് ക്ലബ്ബ് അനുവദിച്ചിരിക്കുന്നത്.

പലരും നീണ്ട ക്യൂ മണിക്കൂറുകളോളം നിന്നാണ് സ്‌റ്റോറില്‍ നിന്ന് ജേഴ്സി വാങ്ങാനെത്തുന്നത്. 300 റിയാലാണ് ക്രിസ്റ്റ്യാനോയുടെ പുതിയ ജേഴ്സിയുടെ വില. അല്‍ നസറിന്റെ സ്റ്റോറില്‍ ജേഴ്സി വാങ്ങാനെത്തുന്ന റോണോ ആരാധകരുടെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങി. വരും ദിവസങ്ങളിലും സ്റ്റോറില്‍ കൂടുതല്‍ തിരക്ക് വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അല്‍ നസര്‍ ക്ലബ്ബില്‍ മറ്റു പോര്‍ച്ചുഗല്‍ താരങ്ങളില്ല. എന്നാല്‍, പരിശീലകരും പരിശീലകസംഘത്തിലുമായി 11 പേര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്. ഫ്രഞ്ചുകാരനായ റുഡി ഗാര്‍ഷ്യയാണ് പരിശീലകന്‍. സഹപരിശീലകന്‍ അര്‍നാള്‍ഡോ ടെക്സീര, യൂത്ത് ടീം മുഖ്യപരിശീലകന്‍ ഹെല്‍ഡര്‍ ക്രിസ്റ്റോവാവോ, യൂത്ത് ടീമിന്റെ സഹപരിശീലകരായ ആന്ദ്രെ ഡി സോസ, ന്യൂനോ അല്‍വെസ് എന്നിവരും പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്.

Eng­lish Summary;An influx of fans to buy Ronal­do’s jersey
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.