വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് പുതിയ സംഭവം. ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്ത വിമാന ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കിയത്. ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും ഇവര്‍ക്ക് ഒപ്പം സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.
നേരത്തെ വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തില്‍ പൈലറ്റ് ഇന്‍കമാന്‍ഡിന്റെ ലൈസന്‍സും 3 മാസത്തേക്ക് ഡിജിസിഎ സസ്പെന്‍ഡ് ചെയ്തു. ശങ്കര്‍മിശ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് എയര്‍ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
English Summary;An intoxicated passenger vomited and defecated on board; Indigo employees are overwhelmed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.