24 November 2024, Sunday
KSFE Galaxy Chits Banner 2

മാവേലി സ്റ്റോറിൽ നിന്നും മുളക് കടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം: എഐവൈഎഫ്

Janayugom Webdesk
വയനാട്
January 9, 2023 4:28 pm

എടവക രണ്ടേനാലിലെ മാവേലി സ്റ്റോറിൽ നിന്നും മുളക് കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈെഫ്. പൊതു വിപണിയിൽ 300 രൂപയ്ക്ക് മുകളിൽ വിലയുള്ള മുളക് മാവേലി സ്റ്റോറുകൾ വഴി ഒരു കാർഡിൽ അര കിലോ വീതം 40 രൂപയ്ക്കാണ് വില്പന നടത്തുന്നത്. മാവേലി സ്റ്റോറിൽ മുളക് വാങ്ങുന്നതിനായി എത്തിയവരോട് മുളക് സ്റ്റോക്കില്ല എന്ന് പറയുകയും അതേസമയം തന്നെ മുളക് ചാക്കിൽ കെട്ടി കടത്താൻ ശ്രമിക്കുകയുമാണ് ഉണ്ടായത്.

കുറഞ്ഞ വിലയ്ക്ക് മാവേലി സ്റ്റോറുകൾ വഴി ജനങ്ങൾക്ക് എത്തിക്കേണ്ട മുളക് പുറത്ത് കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്നതിനു വേണ്ടി ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടി കുറ്റകരമാണ്. പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിന് വേണ്ടി പൊതുജനങ്ങൾക്ക് മാവേലി സ്റ്റോറുകൾ വഴി കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിന് ഗവൺമെന്റ് ശ്രമിക്കുമ്പോൾ ഇത്തരം ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങൾ വച്ചുപൊറുപ്പിക്കാൻ സാധിക്കില്ല. ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ നിസാർ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. നിഖിൽ പത്മനാഭൻ, ജ്യോതിഷ് വി, അജ്മൽ ഷെയ്ഖ്, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Summary:An inves­ti­ga­tion into the smug­gling of chill­ies from Maveli store is need­ed: AIYF

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.