
റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് 72കാരന്‍ മരിച്ചു. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ ആണ് മരിച്ചത്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം. അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ മുഹമ്മദ് മുസ്ല്യാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ അപകടമുണ്ടാക്കിയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.