22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 6, 2024
September 27, 2023
August 9, 2023
August 6, 2023
August 5, 2023
August 3, 2023
August 3, 2023
August 3, 2023
August 2, 2023
April 18, 2023

എ എൻ ഷംസീർ ലോക്സഭ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2023 9:33 pm

സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ലോക്സഭ സ്പീക്കർ ഓം ബിർലയുമായി പാർലമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള നിയമസഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് ഈ വരുന്ന മേയ് 22 ന് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകും. 25ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനാണ് അദ്ദേഹം ലോക്സഭ സ്പീക്കറെ സന്ദർശിച്ചത്.

രജത ജൂബിലിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാമെന്ന് ലോക്സഭ സ്പീക്കർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ
എ എൻ ഷംസീർ പറഞ്ഞു. ഏറ്റവും കൂടുതൽ ദിവസങ്ങൾ സഭ ചേരുന്നതും ബില്ലുകൾ കൂടുതൽ ചർച്ചകൾ നടത്തി പാസാക്കുന്നതും കേരള നിയമസഭയിലായതിനാൽ അടുത്ത സ്പീക്കേഴ്സ് കോൺഫറൻസ് കേരളത്തിൽ നടത്തണമെന്നും ഓം ബിർല ആവശ്യപ്പെട്ടതായി സംസ്ഥാന സ്പീക്കർ അറിയിച്ചു. കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകമാണ് സ്പീക്കർക്ക് സമ്മാനമായി നൽകിയത്.

Eng­lish Sum­ma­ry: a n sham­seer meets Lok Sab­ha Speak­er Om Birla
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.