26 June 2024, Wednesday
KSFE Galaxy Chits

മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കിടെ രാഷ്ട്രപതിഭവനില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2024 7:45 pm

നരേന്ദ്രമോഡി സര്‍ക്കാര്‍ ഞാറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതിഭവനില്‍ 72 മന്ത്രിമാര്‍ക്കൊപ്പം തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തത്. വിവിധ രാഷ്ട്രതലവന്മാരും വിദേശ നേതാക്കളും ബിനിനസ്, സിനിമാ രംഗത്തെ പ്രമുഖരും അടക്കം 8,000 ത്തോളം പേരാണ് ചടങ്ങിനെത്തിയത്. 

അതേസമയം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയിൽ ക്ഷണിക്കപ്പെടാത്തൊരു അതിഥി ചടങ്ങിനെത്തിയതായി കാണാം. സത്യപ്രതിജ്ഞയ്ക്കിടെ വേദിക്ക് പിന്നിലൂടെ നടന്നു പോകുന്നൊരു വിഡിയോയാണ് പ്രചരിക്കുന്നത്. 

ബിജെപി എംപി ദുർഗാ ദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രേഖകളിൽ ഒപ്പിടുന്ന ഘട്ടത്തിലാണ് പിന്നിലൂടെ ഒരു ജീവി നടന്നപോകുന്നത് കാണുന്നത് . വീഡിയോയില്‍ നിന്ന് ഏത് ജീവിയാണെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. പുലി എന്ന തരത്തിലും അതല്ല പൂച്ചയാണെന്നും നായയാണെന്നുമുള്ള വാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. സുരക്ഷാ സേനയ്ക്കൊപ്പമുളള നായയാകാമിതെന്ന വാദവും ശക്തമാണ്. അതേസമയം വീഡിയോ എഡിറ്റ് ചെയ്തു എന്ന വാദവും ചിലര്‍ തള്ളിക്കയുന്നില്ല. 

30 കാബിനറ്റ് മന്ത്രിമാരും 36 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉൾപ്പെടെ 72 അംഗ മന്ത്രിസഭയ്ക്ക് പ്രസിഡന്റ് മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങിയ പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരായി തുടരുന്നു. പുതിയ മന്ത്രിസഭയിൽ എൻഡിഎ സഖ്യകക്ഷികളിൽ നിന്നുള്ള 11 മന്ത്രിമാരാണുള്ളത്. 140 കോടി ഇന്ത്യക്കാരെ സേവിക്കുന്നതിനും ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ മന്ത്രിമാരുടെ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോഡി എക്‌സിൽ വ്യക്തമാക്കി. 

Eng­lish Summary:An unin­vit­ed guest at the Rash­tra­p­ati Bha­van dur­ing the Modi gov­ern­men­t’s swearing-in
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.