23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

കശ്മീരിലെ അജ്ഞാത രോഗം; സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
രജൗരി
January 21, 2025 4:17 pm

കശ്മീരില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. സമീപത്തെ ബവോളിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തയിരുന്നു. ഈ വെള്ളം കുടിച്ചവരാകാം മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആളുകള്‍ ഈ ജലസംഭരണിയില്‍ നിന്ന് നേരിട്ട് വെള്ളം എടുത്തിട്ടുണ്ടോ എന്നത് അവ്യക്തമാണ്. 

കശ്മീരിലെ രജൗരിയില്‍ കുട്ടികളടക്കം 14 പേരുടെ കൂട്ടമരണം സംഭവിച്ചതോടെ മരണ കാരണം കണ്ടെത്താനായി കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം പ്രദേശത്തെ ജലം പരിശോധിച്ചപ്പോഴാമ് കീടനാശിനിയുടെ അംഗം കണ്ടെത്തിയത്. ഗ്രാമത്തിലെ ആദിവാസികള്‍ ഈ ജലസംഭരണയിലെ വെള്ളം ശേഖരിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ ബാവോളി അടച്ചിടാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.