19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
September 12, 2024
September 3, 2024
August 27, 2024
May 5, 2024
April 20, 2024
April 6, 2024
March 31, 2024
March 15, 2024

ആനന്ദ് ബോസില്‍ നിന്നും പീഡന ശ്രമമുണ്ടായത് ഒന്നല്ല, രണ്ടു തവണ; കടുത്ത വിമര്‍ശനവുമായി മമ്ത

Janayugom Webdesk
കൊല്‍ക്കത്ത
May 5, 2024 2:10 pm

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമ്ത ബാനര്‍ജി. ഒരു തവണയല്ല, രണ്ട് തവണയാണ് ജീവനക്കാരിക്കുനേരെ അതിക്രമം നടന്നതെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് മമ്ത പറഞ്ഞു. 

” പീഡനത്തിനിരയായി പെണ്‍കുട്ടിയുടെ കണ്ണീര്‍ ഞാന്‍ കണ്ടു. ഇനി രാജ് ഭവനില്‍ ജോലിചെയ്യില്ലെന്നാണ് അവര്‍ പറയുന്നത്. അവള്‍ ഭയന്നിരിക്കുകയാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളെ വിളിച്ചുവരുത്താം അപമാനിക്കാം.” – മമത പറഞ്ഞു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരായ പരാതിയിലെ അന്വേഷണത്തിലെ നിസഹകരണം രാഷ്ട്രപതിയെ അറിയിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാത്തതും ചോദ്യം ചെയ്യലിന് രാജ് ഭവന്‍ ജീവനക്കാര്‍ എത്താത്തതും ശ്രദ്ധയില്‍ പെടുത്തുമെന്നും മമ്ത പറഞ്ഞു. സംഭവത്തില്‍ ആഴത്തിലുള്ള നിരാശയും മുഖ്യമന്ത്രി പങ്കുവച്ചു.
വ്യാഴാഴ്ചയാണ് ഗവര്‍ണര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കൊല്‍ക്കത്ത രാജ്ഭവനിലെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്.

Eng­lish Sum­ma­ry: Anand Bose attempt­ed tor­ture not once but twice; Mam­ta with severe criticism

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.