5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
December 19, 2024
December 15, 2024
December 12, 2024
December 11, 2024
December 9, 2024
December 8, 2024
December 6, 2024

ബെസ്റ്റാകാന്‍ മെസിയും; പട്ടികയില്‍ റൊണാള്‍ഡോയില്ല; തുടര്‍ച്ചയായ രണ്ടാം തവണയും ലക്ഷ്യമിട്ട് ബോൺമറ്റി

Janayugom Webdesk
November 29, 2024 10:21 pm

ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഇടംപിടിച്ചു. ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാര ജേതാവായ റോഡ്രി, വിനീഷ്യസ് ജൂനിയര്‍, ടോണി ക്രൂസ് എന്നിവരുമുണ്ട്. അതേസമയം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പട്ടികയില്‍ ഇടംനേടാനായില്ല. 

11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള സാധ്യത പട്ടികയിലുള്ളത്. എർലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നീ യുവതാരങ്ങളും പട്ടികയിലുണ്ട്. കഴിഞ്ഞ രണ്ടു തവണയും ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം മെസിക്കായിരുന്നു. ഇത്തവണ വീണ്ടുമൊരു പുരസ്‌കാരവുമായി ഹാട്രിക് തികയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണ് 37 കാരനായ താരം. അമേരിക്കന്‍ ലീഗില്‍ (എംഎല്‍എസ്) 22 മത്സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ സ്‌കോര്‍ ചെയ്ത മെസി 11 അസിസ്റ്റുകളും നല്‍കിയിരുന്നു. ഇന്റര്‍ മയാമിക്കു സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് നേടിക്കൊടുക്കുന്നതിലും താരം നിര്‍ണായക പങ്കു വഹിച്ചു. മികച്ച മുന്നേറ്റ നിരക്കാരൻ, മധ്യനിരതാരം, പ്രതിരോധതാരം, ഗോൾ കീപ്പർ, പരിശീലകർ, മികച്ച ഗോൾ എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകുന്നുണ്ട്. പുരുഷ ഗോൾകീപ്പർമാരിൽ അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബ്രസീലിന്റെ എഡേഴ്സൺ, ഡോണറുമ എന്നിവർ തമ്മിലാണ് പോരാട്ടം. 

വനിതകളിൽ തുടർച്ചയായ രണ്ടാം പുരസ്കാരം ലക്ഷ്യമിട്ടെത്തുന്ന ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമറ്റിക്ക് ഗ്രഹാം ഹാൻസൻ, ലൂസി ബ്രോൺസ് എന്നിവരാണ് വെല്ലുവിളി.

ലയണല്‍ മെസി (അര്‍ജന്റീന), ഇന്റര്‍ മിയാമി
ഡാനി കര്‍വാഹാള്‍ (സ്പെയിന്‍), റയല്‍ മാഡ്രിഡ്
എര്‍ലിങ് ഹാളണ്ട് (നോര്‍വെ), മാഞ്ചസ്റ്റര്‍ സിറ്റി
ഫെഡറിക്കോ വാല്‍വെര്‍ഡെ (ഉറുഗ്വെ), റയല്‍ മാഡ്രിഡ്
ഫ്ലോറിയന്‍ വിട്‌സ് (ജര്‍മ്മനി), ബയേര്‍ ലെവര്‍കൂസന്‍
ജൂഡ് ബെല്ലിങ്ഹാ (ഇംഗ്ലണ്ട്), റയല്‍ മാഡ്രിഡ്
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), പിഎസ്ജി/റയല്‍ മാഡ്രിഡ്
ലാമിന്‍ യമാല്‍ (സ്പെയിന്‍), ബാഴ്സലോണ
റോഡ്രി (സ്പെയിന്‍), മാഞ്ചസ്റ്റര്‍ സിറ്റി
ടോണി ക്രൂസ് (ജര്‍മ്മനി), റയല്‍ മാഡ്രിഡ് (വിരമിച്ചു)
വിനീഷ്യസ് ജൂനിയര്‍ (ബ്രസീല്‍), റയല്‍ മാഡ്രിഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.