
മിനിമം ജോലി സമയം 10 മണിക്കൂറാക്കാൻ ഒരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരം എളുപ്പമാക്കുന്നതിനുമാണ് പുതിയ ഭേദഗതി എന്നാണ് വിശദീകരണം. സംസ്ഥാന ഇൻഫർമിേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി കെ പാർത്ഥസാരഥി ആണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡുവിൻെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് പുതിയ നിയമം കൊണ്ടു വരുന്നത്.
അതേസമയം കേന്ദ്ര സംസ്ഥാന എൻഡിഎ സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്ന് സിപിഐ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണൻ ആരോപിച്ചു. സെക്ഷൻ 55 പ്രകാരം അഞ്ച് മണിക്കൂർ ജോലി ഒരു മണിക്കൂർ വിശ്രമം എന്നത് 6 മണിക്കൂറായി മാറ്റുകയാണെന്ന് മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു. പുതിയ നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാം എന്നാണ് ഇതിനെക്കുറിച്ച് മന്ത്രി നൽകിയ വിശദീകരണം.
ഫാക്ടറികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം നിലവിലെ നിയമം ബാധകമാകും. നിരവധി ട്രേഡ് യൂണിയനുകൾ പുതിയ നിയമത്തിനെതിരം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.