7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

ആന്ധ്രയിലെ തീവണ്ടി അപകടം; 13 മരണം, 50 പേര്‍ക്ക് പരിക്ക്

Janayugom Webdesk
വിജയവാഡ
October 30, 2023 2:22 pm

ആന്ധ്രാപ്രദേശിൽ എക്‌സ്‌പ്രസ് ട്രെയിനും പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിലേക്ക് മാറ്റി. വിഴിനഗരം ജില്ലയിലെ അലമണ്ടയ്ക്കും കാണ്ടകപള്ളിയ്ക്കും ഇടയിൽ ഹൗറ- ചെന്നൈ റൂട്ടിൽ ഞായർ രാത്രി 7.30നാണ് അപകടമുണ്ടായത്. 

സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന വിശാഖപട്ടണം– പാലാസ പാസഞ്ചറിലേക്ക് വിശാഖപട്ടണം– രായഗഡ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. പാസഞ്ചറിന്റെ പിന്നിലെ രണ്ട് ബോഗിയും എക്പ്രസിന്റെ എൻജിൻ ബോഗിയും ഇടിയുടെ ആഘാതത്തിൽ പാളംതെറ്റി. അതേസമയം വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ സൗരഭ് പ്രസാദ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിയന്ത്രിക്കുകയാണ്. 

പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും നിർദേശിച്ചു. മാസങ്ങൾക്ക് മുമ്പ് ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 280 പേർ കൊല്ലപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Andhra train acci­dent; 13 death
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.