4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

അങ്കണവാടി കുട്ടികളെ ലൈംഗികമായി പീ ഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
May 10, 2024 6:51 pm

അങ്കണവാടി കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 50കാരന്‍ അറസ്റ്റില്‍. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടിയിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ അശോകനെയാണ് പൊലീസ് പിടികൂടിയത്.

അങ്കണവാടിക്ക് സമീപത്തായാണ് ഇയാള്‍ താമസിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തിലും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായാണ് പരാതി. രണ്ട് കുട്ടികളും അഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴി രേഖപ്പെടുത്തിയശേഷം നാദാപുരം ഡിവൈസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Eng­lish Summary:Anganwadi chil­dren sex­u­al­ly abused; The mid­dle-aged man was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.