
കേന്ദ്രതാല്പര്യത്തിനും തെരഞ്ഞെടുപ്പ് പ്രീണനത്തിനുമായി ബജറ്റ് തുക വീതം വച്ചപ്പോള്‍ കടുത്ത അവഗണന നേരിട്ട് അങ്കണവാടികളും പോഷണ്‍ 2.0 പദ്ധതിയും. ശനിയാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വഞ്ചനാപരമാണെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് (എഐഎഫ്എഡബ്ല്യുഎച്ച്) പ്രതികരിച്ചു. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ 21,809.64 കോടിയാണ് സക്ഷം അങ്കണവാടിക്കും പോഷണ്‍ 2.0 പദ്ധതിക്കുമായി ചെലവായത്. എന്നാല്‍ ഇത്തവണ അനുവദിച്ചത് 21,960 മാത്രമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 150 കോടിയുടെ മാത്രം വര്‍ധന. കഴിഞ്ഞവര്‍ഷം 21,200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. നിലവിലെ വിലവര്‍ധന ഉള്‍പ്പെടെ കണക്കിലെടുത്താല്‍ ബജറ്റ് തുക തീരെ അപര്യാപ്തമാണെന്ന് എഐഎഫ്ഡബ്ല്യുഎഎച്ച് പ്രസ്താവിച്ചു.
ലക്ഷക്കണക്കിന് വരുന്ന അങ്കണവാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും വേതന വര്‍ധനവോ, സാമൂഹിക സുരക്ഷാ പദ്ധതികളോ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സപ്ലിമെന്ററി പോഷകാഹരത്തിനുള്ള ചെലവ് മാനദണ്ഡങ്ങള്‍ അവസാനമായി പരിഷ്കരിച്ചത് 2017ലാണ്. എട്ട് കോടി കുട്ടികളും രണ്ട് കോടി ഗര്‍ഭിണികള്‍ക്ക് 300 ദിവസത്തെ പോഷകാഹാരവും ഉള്‍പ്പെടെ 10 കോടിയാണ് പദ്ധതിയുടെ ഉപഭോക്തക്കളായുള്ളത്. പോഷകാഹാരത്തിന്റെ ചെലവിനത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു കുട്ടിക്ക് അഞ്ച് പൈസ മാത്രമാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ രേഖകളില്‍ ആറ് വയസുവരെ പ്രായമുള്ള കുട്ടികളില്‍ 37 ശതമാനം (ഏകദേശം ആറ് കോടി) പേര്‍ക്ക് വളര്‍ച്ചാ മുരടിപ്പും 17 ശതമാനത്തോളം വരുന്ന 2.7 കോടി കുട്ടികള്‍ക്ക് ഭാരക്കുറവുമുണ്ടെന്ന് വ്യക്തമാക്കുന്നത്. അഞ്ചുവയസില്‍ താഴെയുള്ള 8.8 ലക്ഷത്തോളം വരുന്ന കുട്ടികള്‍ രാജ്യത്ത് ഓരോ വര്‍ഷവും മരിക്കുന്നുണ്ടെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
രണ്ട് ലക്ഷം സക്ഷം അങ്കണവാടികള്‍ സ്ഥാപിക്കുമെന്നായിരുന്നു 2022ലെ ബജറ്റില്‍ പ്രഖ്യാപിച്ചത്.
ആകെ 14 ലക്ഷം അങ്കണവാടികളാണുള്ളത്. എന്നാല്‍ ഇതുവരെ നിര്‍മ്മാണാനുമതി നല്‍കിയിരിക്കുന്നത് ഒരു ലക്ഷത്തില്‍ താഴെ മാത്രം സക്ഷം അങ്കണവാടികള്‍ക്കാണ്. ഐസിഡിഎസ് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വര്‍ഷം പോലും 3.38 അങ്കണവാടി കേന്ദ്രങ്ങളില്‍ ശുദ്ധജലം ലഭിക്കുന്നില്ല. 4.61 ലക്ഷം കേന്ദ്രങ്ങളില്‍ ശൗചാലയ സൗകര്യങ്ങളില്ല. വികസിത ഭാരതത്തെ നയിക്കേണ്ട കുട്ടികളോട് വിശ്വഗുരു ഇങ്ങനെയൊക്കെയാണ് ചെയ്യുന്നതെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. തൊഴില്‍ വിരുദ്ധ ബജറ്റിനെതിരെ കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും അങ്കണവാടി യൂണിയന്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.