അവശതകള്‍ അലട്ടിയിരുന്നു. എങ്കിലും സ്വര്‍ണം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഏയ്ഞ്ചല്‍ ജെയിംസ് ഒരുക്കമായിരുന്നില്ല. മുമ്പ് പങ്കെടുത്ത ഇനങ്ങളില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ നിരാശ ട്രിപ്പിള്‍ ജംപില്‍ തീര്‍ത്താണ് ഏയ്ഞ്ചല്‍ സ്വര്‍ണമണിഞ്ഞത്.
പനിയും ചുമയും കാരണം മത്സരിക്കാന്‍ പോലും സാധിക്കുമെന്ന് കരുതിയില്ല. എന്നാല്‍ പിന്മാറാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഏയ്ഞ്ചല്‍. സ്കൂള്‍തലത്തില്‍ ഇത് അവസാന കായികമേളയാണ്. എറണാകുളത്ത് നിന്ന് ഒരു സ്വര്‍ണമില്ലാതെ എങ്ങനെ മടങ്ങാനാകുമെന്ന ചിന്തയിലാണ് ഏയ്ഞ്ചല്‍ ട്രിപ്പിള്‍ ജംപിന് എത്തിയത്. 11.56 മീറ്റര്‍ ദൂരം ചാടി സ്വപ്ന സ്വര്‍ണം നേടിയതോടെ പഴയ നിരാശകള്‍ സന്തോഷത്തിന് വഴിമാറി.
1.68 വരെ ചാടിയിരുന്ന ഏയ്ഞ്ചലിന് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്, ഹൈജംപ് ഇനങ്ങളില്‍ ഏയ്ഞ്ചല്‍ വെള്ളി സ്വന്തമാക്കിയിരുന്നു. സൈക്ലിങ് താരമായിരുന്നു ഏയ്ഞ്ചല്‍. കോഴിക്കോട് പുല്ലൂരാപാറ സ്കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ത്തതോടെ സൈക്ലിങ് വിട്ടു. തിരുവനന്തപുരം സ്‌പോര്‍ട്‌സ് സ്കൂളില്‍ ചാട്ടത്തില്‍ ശ്രദ്ധ കേന്ദീകരിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഐഡിയലിലേക്ക് ചേക്കേറുന്നത്. ജൂനിയര്‍ വിഭാഗം ഹെപ്റ്റയില്‍ നാഷണല്‍, സൗത്ത് സോണ്‍ മീറ്റുകളില്‍ സ്വര്‍ണം നേടിയ ഏയ്ഞ്ചലിന് കഴിഞ്ഞ കായിക മേളയില്‍ ടിപ്പിള്‍ ജംപില്‍ വെങ്കലവും 100 മീറ്റര്‍ ഹര്‍ഡിലിന് വെള്ളിയുമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.