21 January 2026, Wednesday

മരുമകളോട് ദേഷ്യം; ഒമ്പത് മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി കഴുത്ത് ഞെ രിച്ച് കൊ ന്ന് കുഴിച്ചുമൂടി

Janayugom Webdesk
ബംഗളുരു
November 26, 2023 10:22 pm

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. കര്‍ണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. നവംബര്‍ 22നാണ് കൊലപാതകം നടന്നത്. സരോജ ഗൂലി എന്ന സ്ത്രീയാണ് സ്വന്തം മകന്റെ മകനെ കൊലപ്പെടുത്തിയത്.

മകന്‍ വിവാഹം ചെയ്ത ഭാര്യ നാഗരത്നയോടുള്ള ദേഷ്യമാണ് ചെറുമകനായ അദ്വികിനെ കൊല ചെയ്യാന്‍ കാരണമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഗരത്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആറ് മാസത്തോളം യുവതി സ്വന്തം വീട്ടിലായിരുന്നു. അവിടെ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത് മൂന്ന് മാസം മുന്‍പാണ്. വീട്ടുജോലികളുമായി നാഗരത്ന തിരക്കായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. 

വീട്ടിലെ ജോലികള്‍ തീര്‍ത്ത് നാഗരത്ന മടങ്ങിവന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. അമ്മായിയമ്മയോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി അവരും നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തപ്പോളാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം സമീപത്തുള്ള കണ്ടല്‍കാട്ടില്‍ കുഴിച്ചിട്ടെന്ന് കാര്യം സമ്മതിച്ചത്. പൊലീസ് മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു. കഴിക്കാന്‍ പറ്റാത്ത പലതും സരോജ കുഞ്ഞിന് കൊടുക്കാറുണ്ടായിരുന്നെന്ന് നാഗരത്ന ആരോപിച്ചു. എന്നാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

Eng­lish Summary:Anger at daugh­ter-in-law; Grand­moth­er stran­gled her nine-month-old grand­son and buried her
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.