ബിഹാറിൽ ജെ ഡി യു-ബി ജെ പി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ആരോപണ‑പ്രത്യോരോപണത്താല് ആടി ഉലയുന്നു. ജെഡിയു നേതാവായ നിതീഷ് കുമാറിനെ ബിജെപി അംഗീകരിത്താത്ത സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ചുള്ള പ്രസ്താവനകളാണ് ബി ജെ പി നേതാക്കൾ നടത്തുന്നത്.
നിതീഷ് കുമാറിന് അധികാരത്തോട് ആർത്തിയാണെന്നായിരുന്നു നേരത്തേ ബി ജെ പി എം പി കൂടിയായ ചദ്ദി പസ്വാൻ പറഞ്ഞത്. ഭരണത്തിന് വേണ്ടി ദാവൂദ് ഇബ്രാഹിമുമായി പോലും കൂട്ടുകൂടാൻ നിതീഷ് മടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു, മിശ്ര പറഞ്ഞു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തിലായിരുന്നു പസ്വാൻ നിതീഷ് കുമാറിനും ജെഡിയുക്കുമെതിരെ ആഞ്ഞടിച്ചത്. ദയനീയമായ പ്രകടനം കാഴ്ച വെച്ചിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഗുരുതരമായ തെറ്റാണ് തന്റെ പാർട്ടി നടത്തിയതെന്നും സസാംറാം എം പി കൂടിയായ പസ്വാൻ പറഞ്ഞിരുന്നു.
നേരത്തേ ജെ ഡി യു നേതാവായിരുന്ന പസ്വാൻ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാതിരുന്നതോടെയായിരുന്നു ഇത്. മുൻ നിതീഷ് കുമാർ മന്ത്രിസഭയിലും പസ്വാൻ അംഗമായിരുന്നു. മന്ത്രിസഭയിലെ അംഗങ്ങളുടെ സഹകരണം ഇല്ലാത്തതിനാൽ ഷെഹനാസ് ഹുസൈൻ ഉൾപ്പെടെയുള്ള മികച്ച മന്ത്രിമാർക്ക് തങ്ങളുടെ പല ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ സാധിക്കുന്നില്ലെന്ന് ജെ ഡി യു മന്ത്രിമാരെ ഉദ്ദേശിച്ച് ബി ജെ പി നേതാവായ ജയ്സ്വാൾ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി നൽകുന്നതുൾപ്പെടെ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ആവശ്യമാണെന്ന ജെ ഡി യുവിന്റെ വാദവും ജയ്സ്വാൾ തള്ളിക്കളഞ്ഞിരുന്നു.
മാത്രമല്ല ബിഹാറിന്റെ ജനസംഖ്യയോടെ ഏകദേശം അടുത്ത് നിൽക്കുന്ന മഹാരാഷ്ട്ര, പശ്ചിമ ബംഗാളിൽ എന്നിവയേക്കാൾ കൂടുതൽ കേന്ദ്ര സഹായം ബീഹാറിന് ലഭിക്കുന്നുണ്ടെന്നും ജയ്സ്വാൾ അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ആക്ഷേപം പ്രതിപക്ഷത്തുനിന്നല്ല, അധികാരത്തിലുള്ള അദ്ദേഹത്തിന്റെ സഖ്യകക്ഷികളിൽനിന്നാണ് നേരിടേണ്ടി വരുന്നത്. രണ്ട് കക്ഷികളുടേയും അധികാര മോഹത്തിന്റേയും അവസര വാദത്തിന്റേയും പ്രതിഫലനമാണ് ഇത്തരം പരാമർങ്ങൾ, ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 243 അംഗ സഭയിൽ എൻഡിഎ 125 സീറ്റുകൾ നേടിയായിരുന്നു എൻ ഡി എ അധികാരം പിടിച്ചത്.
74 സീറ്റുകളായിരുന്നു ബി ജെ പി നേതായത്. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യുവിന് തിരഞ്ഞെടുപ്പിൽ നിറം മങ്ങി. വെറും 30 സീറ്റുകൾ മാത്രമായിരുന്നു പാർട്ടിക്ക് നേടാൻ സാധിച്ചത്. പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു ഇത്. ആർ ജെ ഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളിലാണ് വിജയിച്ചത്. 75 സീറ്റുകൾ നേടി തേജസ്വി പ്രതാപ് യാദവിന്റെ ആർ ജെ ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ആ മുണണിയില്‍ കോണ്‍ഗ്രസും , ഇടതുപക്ഷവും ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നു. എന്നല്‍ അവര്‍ക്ക് വിജയിച്ചു കയറാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥായാണ് പിന്നീട് തേജസ്വിയാദവ് തന്നെ വ്യക്തമാക്കിയതാണ്.
ബീഹാറില്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാറിന്റെ നിലപാടിലും അതൃപ്തിയുണ്ട് ആര്‍ജെഡിക്ക് പഞ്ചാബില്‍ കോണ്‍ഗ്രസ് നവജ്യോത് സിംഗ് സിദ്ദുവിനെ കൊണ്ടുവന്നത് പോലെയാകും കനയ്യയുടെ വരവും. അത് കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ്തിവാരി വ്യക്തമാക്കി. അതേസമയം ആര്‍ജെഡി നേതൃത്വവുമായി കനയ്യ കുമാറിനുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസിലെത്തിയിട്ടും തുടരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്നം അടുത്തൊന്നും തീരില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നേരത്തെ കോണ്‍ഗ്രസാണ് ഇന്ത്യയുടെ ഭാവിയെന്ന് കനയ്യ കുമാര്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെ പോലൊരു വലിയ കപ്പല്‍ രക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും ചെറുപാര്‍ട്ടികളും അതിനോടൊപ്പം മുങ്ങി പോകുമെന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എനിക്ക് മാത്രമല്ല, പലര്‍ക്കും കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്ന് വിശ്വസിക്കുന്നുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു. അതേസമയം കനയ്യ വന്നത് ഗുണമാകില്ല എന്ന വിശ്വസിക്കുന്ന ഒരു വിഭാഗവും കോണ്‍ഗ്രസിലുണ്ട്.
നേരത്തെ ജിഗ്നേഷ് മേവാനിക്കൊപ്പമായിരുന്നു കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന്റെ ബീഹാറിലെ രാഷ്ട്രീയ സാഹചര്യം തന്നെ മാറ്റി മറിക്കുകയാണ് അദ്ദേഹത്തെ കൊണ്ടുവന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇതിനിടെയാണ് ഭരണക്ഷിയുടെ പടലപിണക്കം. ജെഡിയു-ബിജെപി സർക്കാർ ഉടൻ താഴെ വീഴുമെന്ന പ്രവചനവുമായി കോൺഗ്രസ്. ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിർണായ നീക്കങ്ങൾ ഉണ്ടായേക്കുകയെന്നും കോൺഗ്രസ് നേതാവും എ ഐ സി സി മാധ്യമ പാനലിസ്റ്റുമായ പ്രേം ചന്ദ്ര മിശ്ര പറഞ്ഞു. ജെ ഡി യുവും ബി ജെ പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.ഇത് ചൂണ്ടിക്കാട്ടിയാണ് മിശ്രയുടെ പ്രസ്താവന.
English Sumamry: Anger erupts in NDA in Bihar; The JDU-BJP war is intensifying
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.