
ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടിയിൽ എ ഗ്രൂപ്പിൽ അമർഷം പുകയുന്നു. നിയമസഭാ സമ്മേളനത്തിന് മുൻപ് ഗ്രൂപ്പ് യോഗം ചേരണമെന്ന ആവശ്യവുമായി നേതാക്കൾ രംഗത്തെത്തിയതോടെ കോൺഗ്രസിൽ കലാപം ഉറപ്പായി. രാഹുലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാൻ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതിന് പിന്നാലെയാണ് പുതിയ നീക്കം.
രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് വിമർശനം എ ഗ്രൂപ്പ് നേതാക്കൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അറിയിച്ചതായാണ് സൂചന. രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെക്കുന്നത് പോലെ ആയെന്നുമാണ് എ ഗ്രൂപ്പിന്റെ വിമർശനം. എന്നാൽ രാഹുലിനെതിരെ എടുത്ത കടുത്ത നടപടിയാണ് പാർട്ടിയെ പിടിച്ചു നിർത്തിയതെന്നാണ് സതീശൻ അനുകൂലികളുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.