ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണിയും വിട്ടുനിന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച മുഴുവൻ പേർക്കും നേതൃയോഗത്തിലേക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. ബിജെപി ദേശീയ ഭാരവാഹി കൂടിയായിരുന്നിട്ടും അനിൽ ആന്റണി വിട്ടുനിന്നത് സംസ്ഥാന നേതൃത്വത്തിനിടയിൽ ചർച്ചയായി. തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തോറ്റ രാജീവ് ചന്ദ്രശേഖർ മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ജോർജ് കുര്യനെ മന്ത്രിയാക്കിയതിലായിരുന്നു പ്രതിഷേധം. അത് പിന്നീട് അദ്ദേഹം പിൻവലിച്ചെങ്കിലും പാർട്ടിയുമായുള്ള ഭിന്നത തീർന്നിട്ടില്ലെന്ന് നേതൃയോഗത്തിലെ അസാന്നിധ്യം വ്യക്തമാക്കുന്നു.
പത്തനംതിട്ടയിൽ വൻതോതിൽ വോട്ടുകറഞ്ഞതിനാൽ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി നേതൃത്വവുമായി അനിൽ ആന്റണി അകൽച്ചയിലാണ്. വിജയപ്രതീക്ഷയോടെ മത്സരിച്ച അനിൽ ആന്റണി മൂന്നാംസ്ഥാനത്തായിരുന്നു. രണ്ടുപേരും യോഗത്തില്‍ പങ്കെടുക്കില്ലെന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി യോഗത്തിനെത്തിയെങ്കിലും ചർച്ചകളിൽ പങ്കെടുക്കാതെ ഉടൻ സ്ഥലംവിട്ടു.
English Summary: Anil Antony and Rajeev Chandrasekhar boycotted the BJP leadership meeting
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.