അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം അച്ഛനെ ദുഃഖിപ്പിച്ചതായി സഹോദരന്‍ അജിത്ത് ആന്റണി. അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അജിത് ആന്റണി. ബിജെപി അനില്‍ ആന്റണിയെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനില്‍ ആന്റണിയെ തുടര്‍ച്ചയായി തെറി പറഞ്ഞു. അതാണ് അനിലിനെ ചൊടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ആന്റണി മാറിനില്‍ക്കും എന്നാണ് കരുതിയത്. അതേസമയം ബിജെപിയില്‍ ചേരുകയായിരുന്നു അനില്‍ ആന്റണി.
ബിജെപി പ്രവേശനം പിതാവ് എ കെ ആന്റണിയെ ഏറെ ദുഃഖിതനാക്കി. ഇത്രയേറെ വിഷമിച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമാണ് അനില്‍ ആന്റണിയുടേത്. അനില്‍ ആന്റണി തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസില്‍ തുടരാന്‍ നേതൃത്വം ശ്രമിച്ചിട്ടുണ്ടാവണം, അത് പരാജയപ്പെട്ടിട്ടുണ്ടാവണം. തനിക്കും വാര്‍ത്ത ഏറെ ദഖമുണ്ടാക്കിയെന്നും അജിത് ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
English Summary: Anil Antony’s brother said that he had never seen his father so sad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.