
കണ്ണൂരില്‍ നിരോധിത ആയുധം ഉപയോഗിച്ച് ആർഎസ്എസ് പ്രവര്‍ത്തകന്‍ മൃഗബലി നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്. ആർഎസ്എസ് കൂടാളി മേഖലാ കാര്യവാഹക് അഭിലാഷ് മക്രേരിയുടെ നേതൃത്വത്തിലാണ് ആടിന്റെ തല വടിവാൾ കൊണ്ട് അറുത്ത് ഭദ്രാബലി നടത്തിയത്. ബലിക്കുശേഷം ചോര ദേഹമാസകലം പുരട്ടുന്നതും ആർഎസ്എസുകാർ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലുണ്ട്.
വടിവാൾ ഉപയോഗിച്ച് ഒറ്റവെട്ടിനാണ് ആടിന്റെ തലയറുത്തത്. നിരോധിത ആയുധം എങ്ങനെയാണ് ആർഎസ്എസുകാരുടെ പക്കൽ എത്തിയതെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മൃഗബലി നടത്തിയ അഭിലാഷ് മക്രേരി അഞ്ചുവർഷം മുമ്പ് ഫേസ്ബുക്കിൽ മിണ്ടാപ്രാണികളോട് ക്രൂരത പാടില്ല എന്ന പോസ്റ്റിട്ടയാളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.