5 March 2026, Thursday

Related news

March 2, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 18, 2026

അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Janayugom Webdesk
October 11, 2023 2:18 pm

രബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഹുവാ മെയിന്‍’ എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ പ്രീതം, രാഘവ് ചൈതന്യ എന്നിവര്‍ ചേര്‍ന്നാണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ ‘ജാം 8’ ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. പ്രണയ ബന്ധരായി ഇഴുകി ചേരുന്ന രണ്ബീറും രശ്മികയുമാണ് ഈ വീഡിയോ ഗാനത്തിലുള്ളത്.

ചിത്രത്തിലെ തന്റെ ഏറ്റവും പ്രീയപ്പെട്ട ഗാനമാണിത് എന്ന് കുറിച്ചുകൊണ്ട് ഇന്നലെ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ ഗാനത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ‘പെണ്ണാളെ’ എന്ന് തുടങ്ങുന്ന മലയാളം പതിപ്പും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികള്‍ എഴുതിയിരിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകന്‍.ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര,മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രിനോര്‍ത്ത്.

Eng­lish Sum­ma­ry: Ani­mal’s first video song released

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.