4 February 2026, Wednesday

Related news

February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 30, 2026
January 28, 2026
January 28, 2026
January 28, 2026
January 26, 2026

വി ഡി സതീശനോടുള്ള വിരോധം വ്യക്തിപരം; എൻഎസ്എസ് ഒരു പാർട്ടിക്കും എതിരല്ലെന്നും സുകുമാരൻ നായര്‍

Janayugom Webdesk
കോട്ടയം
February 4, 2026 7:45 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള വിരോധം വ്യക്തിപരം മാത്രമെന്നും എൻഎസ്എസ് ഒരു പാർട്ടിക്കും എതിരല്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍. സമുദായ അംഗങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. വി ഡി സതീശനുമായുള്ള കാര്യങ്ങൾ രാഷ്ട്രീയ നിലപാട് ആയി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിയുമായി ഇനി ഐക്യം ഇല്ല. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സുകുമാരൻനായർ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് പത്മ പ്രഖ്യാപിച്ചതില്‍ തനിക്ക് ഒരു വിരോധവുമില്ല. പക്ഷെ അതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട്. 

എസ്എന്‍ഡിപി മുന്നോട്ട് വെച്ച ഐക്യം രാഷ്ട്രീയ ലക്ഷ്യമല്ല. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുകുമാരൻ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എൻഎസ്എസ്-എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസ്-എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് പറഞ്ഞ തുഷാർ, എൻഎസ്എസുമായി ചർച്ച നടത്തുനെന്നും പറഞ്ഞു. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും എൻഎസ്എസ് വാതിൽ അടച്ചു എന്ന് എസ്എന്‍ഡിപി വിശ്വസിക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.